ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കാനിരിക്കെ ചെറുതോണി മുതൽ പെരിയാറിലുള്ള തടസങ്ങൾ വെള്ളത്തിന്‍റെ ഒഴുക്കിനെ ബാധിക്കുമോ എന്ന് ആശങ്ക. ജില്ലാ ഭരണകൂടം പെരിയാറിൽ ചാല് കീറുന്നുണ്ടെങ്കിലും തടയണ ഉൾപ്പെടെയുള്ളവ മൂലം വെള്ളത്തിന്‍റെ ഒഴുക്ക് വഴിമാറുമോ എന്നാണ് സംശയം.ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കാന്‍ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്.
ഞായറാഴ്ച ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയിലെത്തിയിട്ടുണ്ട്. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2397-2398 അടിയിലെത്തുമ്പോള്‍ വെള്ളം തുറന്നുവിട്ടേക്കും.ഡാം തുറന്നാല്‍ ചെറുതോണി ടൗണ്‍ മുതല്‍ ആലുവവരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെ ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. കല്ലാര്‍കുട്ടി നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്.
ഇടുക്കിയില്‍നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവര്‍പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒന്നിച്ചുയര്‍ത്തേണ്ടിവരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍പെരിയാറില്‍നിന്ന് ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലില്‍ ചേരും. അതുകൊണ്ട് തന്നെ ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലാകും വെള്ളപ്പൊക്കമുണ്ടാവുക. ഇവിടെ ജനജീവിതം ദുരിതപൂര്‍ണ്ണമാകും. അണക്കെട്ടിൽ നിന്ന് കാൽകിലോമീറ്റർ മാത്രം അകലെയാണ് ചെറുതോണി ടൗൺ. ഷട്ടറിൽ നിന്ന് വെള്ളം പതിക്കുന്ന സ്ഥലം മുതൽ ബസ് സ്റ്റാൻഡ് വരെ പെരിയാറിന് വീതിയുണ്ട്.
എന്നാൽ സ്റ്റാൻഡിന് തൊട്ട് മുന്‍പായി കെട്ടിയിരിക്കുന്ന തടയണ നദിയുടെ വീതി കുറയ്ക്കുന്നു. ആദ്യകാലത്ത് ബോട്ടിംഗ് അടക്കമുള്ളവ ഉണ്ടായിരുന്നെങ്കിലും തടയണ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നില്ല.ചെറുതോണി പാലത്തിന്‍റെ അടിയിലെ സ്ഥലങ്ങൾക്കും വീതി കുറഞ്ഞിരിക്കുന്നു. നദിയിൽ അവിടവിടെയായി കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച രാവിലെ പ്രവര്‍ത്തനം തുടങ്ങും.
മണിക്കൂര്‍തോറും സംഭരണിയിലെ ജലനിരപ്പ് വൈദ്യുതിബോര്‍ഡിന്റെ ഉന്നതകേന്ദ്രങ്ങളില്‍ അറിയിക്കുക, വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുക, ഒഴുക്കുമൂലം ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഷട്ടര്‍ അടച്ച് ഒഴുക്കു നിയന്ത്രിക്കുക തുടങ്ങിയവയാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലുള്ളത്. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റാനും നടപടികൾ ആരംഭിച്ചു. 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റും.
ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തും. നാലു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക. ദുരന്ത നിവാരണസേനയുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങള്‍ ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്.
തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളില്‍ ചെളിയും മണ്ണും നിറഞ്ഞ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്.അതേസമയം, ചെങ്ങല്‍തോടിന്റെ ആഴം കൂട്ടിയതിനാല്‍ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാല്‍ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
Post Your Comments