Kerala

ഇടുക്കി ഡാം; തെറ്റായ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ

ഇടുക്കി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ പങ്കെടുത്ത എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Read also: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകള്‍ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ വളരെ നേരത്തെ തന്നെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook.com/dcekm ല്‍ പ്രസിദ്ധീകരിക്കും. റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button