KeralaLatest News

സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്

കോട്ടയം : സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്. നാലു വർഷം മുൻപു മരിച്ചവരുടെ പേരിൽ ഇപ്പോഴും റേഷൻ വിഹിതം വാങ്ങുന്നുവെന്ന് പൊതുവിതരണ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ തുടർന്നു ഗുണഭോക്താക്കളുടെ പട്ടികയിൽ അടിയന്തരമായി തിരുത്തലുകൾ വരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടേറ്റ് എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാരോടും നിർദേശിച്ചു.

ഓണത്തിനു മുൻപു രണ്ടു ലക്ഷം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുന്നതിനു മുന്നോടിയായാണു നടപടി. 2014നു ശേഷം പട്ടിക പുതുക്കാതിരുന്നതാണ് ഈ പ്രശനത്തിന് കാരണം.മുൻഗണനാ കാർഡുകൾ സർക്കാർ ഉദ്യോഗസ്ഥരും ഉയർന്ന വരുമാനമുള്ളവരും അടക്കം കൈവശം വച്ചിട്ടുണ്ടെന്നു സപ്ലൈ വകുപ്പു കണ്ടെത്തിയിരുന്നു.

Read also:ശബരിമല സ്ത്രീ പ്രവേശനം ; വിശ്വഹിന്ദു പരീക്ഷത്തിന്റെ നിലപാടിങ്ങനെ

ഗുണഭോക്താവ് മരിച്ചെന്ന വിവരം മറച്ചുവച്ചും ഇ–പോസ് മെഷീനിൽ വിരൽ അടയാളം പതിപ്പിക്കാതെ റേഷൻ വാങ്ങാനുള്ള സംവിധാനം ദുരുപയോഗപ്പെടുത്തിയും പരേതരുടെ പേരിൽ ചിലർ സാധനങ്ങൾ തിരിമറി നടത്തുന്നുണ്ടെന്നും ഇതു പരിഹരിക്കാൻ ശക്തമായ നടപടിയെടുക്കണമെന്നുമാണു ഡയറക്ടറേറ്റിന്റെ നിർദേശം.

റേഷൻ കാർഡിൽ ഇത്തരത്തിലുള്ള തിരിമറികൾ നടത്തുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകും. വഞ്ചനാക്കുറ്റം, വ്യാജപ്രമാണം ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാകും ചുമത്തുക. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം തടവു ശിക്ഷ കിട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button