വാഴക്കുളം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസം നടന്ന ലോറി സമരത്തിൽ നിരവധി നഷ്ടങ്ങളാണ് വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. അതിൽത്തന്നെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് പൈനാപ്പിള്‍ കൃഷിയിലാണ്. ഒരു കോടിയുടെ നഷ്ടമാണ് വാഴക്കുളത്തെ പൈനാപ്പിൾ വിപണിയിൽ ഉണ്ടായത്.
സമരം തുടങ്ങും മുമ്പ് എൺപതു മുതൽ നൂറു ലോഡ് പൈനാപ്പിൾ വരെയാണ് ദിവസവും വാഴക്കുളം മാർക്കറ്റിൽ നിന്ന് കയറിപ്പോയിരുന്നത്. സമരം തുടങ്ങിയതോടെ ഇത് 15 – 20 ലോഡുകളായി ചുരുങ്ങി. കയറിപ്പോയ ലോഡുകളാകട്ടെ പലയിടത്തും സമരക്കാർ തടഞ്ഞു. ലോറികൾ ആക്രമിക്കപ്പെട്ടു. കിലോക്ക് 32 രൂപയുണ്ടായിരുന്ന പൈനാപ്പിൾ കിട്ടുന്ന വിലക്ക് വിൽക്കേണ്ടി വന്നതിലൂടെയും വലിയ നഷ്ടമാണുണ്ടായത്.
Read also:പോലീസിനെ കണ്ട് ഭയന്നോടി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി
കഴിഞ്ഞ റംസാൻ കാലത്തുണ്ടായ വലിയ വിലയിടിവും പൈനാപ്പിൾ മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. പെട്ടെന്ന് ചീഞ്ഞു പോകുന്ന പഴ വർഗ്ഗമെന്ന നിലയിൽ സമരങ്ങളിൽ നിന്നും പണിമുടക്കുകളിൽ നിന്നുമൊക്കെ പൈനാപ്പിളിനെ ഒഴിവാക്കാണമെന്നാണ് കർഷകരുടെ ആവശ്യം.
Post Your Comments