ഓണം എന്നും ഓര്‍മ്മകളുടെ ഇടം കൂടിയാണ്. ഓണമോര്‍മ്മകള്‍ പങ്കുവച്ച് നടനും ഡോക്ടറുമായ റോണി. അമ്മയുണ്ടാക്കി തരുന്ന സദ്യയുടെ രുചിയാണ് ഓണം ഓര്‍മ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്. കുട്ടിക്കാലത്തെ ഓണം കുന്നംകുളത്തായിരുന്നു. അമ്മ തന്നെ എല്ലാ വിഭവങ്ങളും ഉണ്ടാക്കും.
സാമ്പാര്‍ അവിയല്‍ എന്നിവയെല്ലാം നന്നായി അമ്മ ഉണ്ടാക്കും. തൂശനിലയില്‍ വിളമ്പിയ ആഹാരം ഞാനും അപ്പനും അനുജനും അമ്മയും ഒരുമിച്ചിരുന്നു കഴിക്കും. അമ്മയുടെ വീട് കൊട്ടാരക്കരയാണ്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണം കുട്ടിക്കാലത്തേതാണെന്നും റോണി പങ്കുവയ്ക്കുന്നു. അന്ന് നമുക്ക് ഉത്തരവാദിത്തങ്ങളില്ല. നമുക്ക് എല്ലാത്തിനും വാശിപിടിച്ചു കരഞ്ഞാല്‍ മതിയെന്നും താരം പറയുന്നു.
Post Your Comments