തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്ന മാർഗനിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പരിഭ്രാന്തരാവരുതെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Read also: ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് വിനോദ സഞ്ചാരം ഒഴിവാക്കണം. ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന രീതിയിൽ ഉയർന്ന സ്ഥലത്ത് സൂക്ഷിക്കണം. കൂടാതെ പുഴയുടെ തീരത്ത് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് കൈവശം വെയ്ക്കണം.
കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍
500 മില്ലി ലിറ്റര്‍ വെള്ളം, ടോര്‍ച്ച്, റേഡിയോ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ഒആര്‍എസ് ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, ആന്റി സെപ്ടിക് ലോഷന്‍, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ് (ജലശുദ്ധീകരണത്തിന്), കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, കുറച്ച് പണം.
Post Your Comments