
തിരുവനന്തപുരം•ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ജൂലൈ 30 ന് ആഹ്വാനം ചെയ്തിരിക്കുന്ന ‘ഹിന്ദു ഹര്‍ത്താലിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ബൗദ്ധിക സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ സി.പി.ഐ. എം ആണ് 30 ലെ ഹര്‍ത്താലിന്റെ രഹസ്യ സ്പോണ്സര്. വിജയിച്ചാല്‍ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാല്‍ സര്‍ക്കാരിനാണ് ഹിന്ദുക്കളുടെ പിന്തുണ എന്ന് വാദിക്കും. അക്രമമുണ്ടായാല്‍ മുന്‍ ആര്.എസ്.എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
ശ്രീ അയ്യപ്പധര്‍മ്മസേന, ശ്രീരാമസേന, ഹനുമാന് സേന, വിശ്വകര്‍മ്മ സഭ, എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധമില്ലെന്ന് ആര്.എസ്.എസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments