പൂനെ: ലൈംഗീക പീഡനത്തെ തുടര്‍ന്ന് മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ. സംഭവത്തില്‍ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ റഹീം ലൈംഗീകമായി പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൂനെയിലെ കത്രജ് കൊന്ധോവയിലെ മദ്രസയില്‍ നിന്നുമാണ് പോലീസ് 36 കുട്ടികളെ രക്ഷപ്പെടുത്തിയത്.
Also Read : ചില്ഡ്റണ്സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്
ജൂലൈ 23നാണ് കുട്ടികള്‍ മദ്രസ ഉപേക്ഷിച്ച് ഇറങ്ങിയത്. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. പൂനെ റെയില്‍ വേ സ്റ്റേഷനില്‍ രണ്ട് കുട്ടികളെ തനിച്ച് കണ്ടതോടെയാണ് മദ്രസയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. കുട്ടികളെ റെയില്‍ വേ പോലീസ് ഫോഴ്സ് ചോദ്യം ചെയ്തിരുന്നു.
Post Your Comments