കൊച്ചി: 22 ആഴ്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൂത്രനാളിയില്‍ ഉണ്ടായ തടസം ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഭ്രൂണത്തിന്റെ വൃക്കകള്‍ക്ക് സാരമായി കേട് സംഭവിപ്പിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിനു ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ്. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു ഇതു ചരിത്ര നാഴികക്കല്ലാണ്.
ഇപ്പോള്‍ ദുബൈയില്‍ താമസമാക്കിയിട്ടുള്ള തൃശ്ശൂര്‍ ജില്ലയിലെ 28 വയസുള്ള സ്ത്രീക്കാണ് 22 ആഴ്ച മാത്രം ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിനു ശസ്ത്രക്രിയ നടത്തിയത്. മൂത്രനാളിയിലെ തടസ്സം മൂലം 22 ആഴ്ച മാത്രം പ്രായമായ ഭ്രൂണത്തിന്റെ വൃക്കകള്‍ക്ക് നാശം സംഭവിക്കുന്നതായി ചെക്ക് അപ്പ് സമയത്ത് അറിയുവാന്‍ സാധിച്ചു. ചികിത്സ നടത്തിയില്ലെങ്കില്‍ സ്ഥിതി വളരെ മോശമായേക്കാം. അതുകൊണ്ട് ഞങ്ങള്‍ മൂത്രനാളിയിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചു.
കുഞ്ഞ് ജനിച്ചതിനു ശേഷം ചെയ്യാന്‍ കാത്തു നിന്നില്ല. പീഡിയാട്രിക് സര്‍ജറി, ഫിറ്റല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ആറ് സര്‍ജന്മാര്‍ അടങ്ങിയ ടീം ആണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ മൂത്രനാളിയിലേക്കും അമ്മയുടെ അടിവയറിലേക്കും ലേസര്‍ ഫൈബര്‍ ചേര്‍ത്തുവച്ച് ലേസര്‍ ഉപയോഗിച്ചാണ് തടസ്സം മാറ്റിയത്. ഇതു ഭ്രൂണത്തിന്റെ മൂത്രനാളിയിലെ തടസ്സം മാറ്റി വൃക്കയെ സംരക്ഷിക്കാനും സാധിച്ചു. ഇതുമൂലം ശ്വാസകോശത്തിന്റെ വികസനം മെച്ചപ്പെടുത്താനും സാധിച്ചുവെന്നു ഡോ.മോഹന്‍ എബ്രഹാം, പീഡിയാട്രിക്, സര്‍ജറി വിഭാഗം മേധാവി പറഞ്ഞു.
ഭ്രൂണത്തിനു ശസ്ത്രക്രിയ വിജയകരമായി ചെയ്യുന്ന ഇന്ത്യയിലെ ഏക ഹെല്‍ത്ത് സെന്ററായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാറി.
Post Your Comments