ബംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച സംഭവത്തില്‍ കേരളവുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി കര്‍ണാടക. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്നും നിരോധനം നീക്കാനാകില്ലെന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചത് . ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.
Post Your Comments