വളരെയധികം പോഷകമൂല്യമുള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് ചെറുപയര്‍. ഇതില്‍ അന്നജം, കൊഴുപ്പ് ,നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, കാല്‍സിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.
ചേരുവകള്‍:
ചെറുപയര്‍ – 1കപ്പ്
പച്ചരി- 1/4കപ്പ്
വെളള അവല്‍- 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചെറുപയറും പച്ചരിയും വെളളത്തില്‍ നാലഞ്ച് മണിക്കൂര്‍ ഒരുമിച്ച് കുതിര്‍ത്ത് വയ്കുക.
കഴുകി എടുക്കുക. കുതിര്‍ത്തപയറും അരിയും ബാക്കി ചേരുവളെല്ലാം കൂടി നന്നായി അരച്ച് ഇടത്തരം അയവില്‍ കലക്കി എണ്ണ തൂവി കനം കുറച്ച്ദോശ ചുട്ടെടുക്കുക.
മുകളില്‍ എണ്ണയോ നെയ്യോ കുറച്ച് ഒഴിച്ചു കൊടുക്കണം. ചൂടോടെ ചട്‌നി ,സാമ്പാര്‍ ഒക്കെ കൂട്ടി കഴിക്കാം. അരച്ച ഉടനെ ചുട്ടെടുക്കാം
Post Your Comments