കടപ്പ: റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പിനു നേരെയും ആരോപണം. കടപ്പ ബിഷപ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം. ബിഷപ്പിനു ഭാര്യയും ഒരു മകനും ഉണ്ടെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. ഇതോടെ പള്ളിയിൽ സംഘർഷവും ഉണ്ടായി. ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടയുകയും ചെയ്തു. ബിഷപ്പിനെ അനുകൂലിക്കുന്ന വിഭാഗവും എതിർ വിഭാഗവും ആണ് ചേരി തിരിഞ്ഞ് ആക്രമണം നടത്തിയത്.
ബുധനാഴ്ച മരിയാപുരം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ തടയുകയായിരുന്നു. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് വൈദീക വൃത്തിയുടെ പവിത്രത കളഞ്ഞു എന്നാണു വിശ്വാസികൾ ആരോപിക്കുന്നത്. കത്തോലിക്കാസഭയിലെ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും കുടുംബജീവിതം നിഷിദ്ധമാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് പോലീസ് ഇടപെട്ടാണ് ബിഷപ്പിനെ രക്ഷപ്പെടുത്തിയത്.
രൂപതയുടെ നാലാമത്തെ ബിഷപ്പ് ആയി 2008 ജനുവരി 31നാണ് ജി.പ്രസാദിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. വൈകാതെ ബിഷപ്പും വൈദികരും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു.ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് സഭാംഗങ്ങളായ പ്രദീപ്, ആന്റണി എന്നിവര്‍ ‘ഹാന്‍സ് ഇന്ത്യ’യോട് പ്രതികരിച്ചു. അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും താന്‍ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് പറയുന്നു. ഒപ്പം മറ്റു വൈദീകരുടെ കള്ളക്കളിയും തുറന്നു കാട്ടി ഇദ്ദേഹം ടി.സി.ബി.സിക്ക് കത്തയച്ചു .
Post Your Comments