ദോഹ : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറു ദിശയിൽ ശക്‌തമായ പൊടിക്കാറ്റു വീശുമെന്നതിനാൽ ഹൈവേകളിൽ ദൂരക്കാഴ്‌ച കുറയുമെന്നും രാവിലെ നാലു മുതൽ എട്ടു കിലോമീറ്റർ വരെ ദൂരക്കാഴ്‌ച ഉണ്ടാകുമെങ്കിലും പൊടിക്കാറ്റ് ശക്‌തമാകുന്നതോടെ ദൂരക്കാഴ്‌ച രണ്ടു കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ രാജ്യമെങ്ങും കനത്ത പൊടിക്കാറ്റടിച്ചിരുന്നെങ്കിലും, പിന്നീട് മൂന്നുദിവസമായി കാറ്റിനു ശക്‌തി കുറഞ്ഞുനിൽക്കുകയായിരുന്നു.
ഉൾപ്രദേശങ്ങളിൽ കാറ്റിനു 10 നോട്ടിക്കൽ മൈൽ വേഗമുണ്ടാകുമെങ്കിലും തീരത്തോടടുത്ത സ്‌ഥലങ്ങളിൽ വേഗം 27 നോട്ടിക്കൽ മൈൽ വരെയെത്താൻ സാധ്യത. ഇന്നലെ രാജ്യത്ത് ഉച്ചച്ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ഇന്ന് 45 ഡിഗ്രി വരെ പ്രതീക്ഷിക്കാം.
35 ഡിഗ്രിയാണ്. ഇന്നു പ്രതീക്ഷിക്കുന്ന കുറഞ്ഞതാപനില. നാളെ പകൽചൂടിൽ കൂടുതൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. 33-41 ഡിഗ്രി ആണ് പ്രതീക്ഷിക്കുന്ന താപനില. ഉച്ചസമയത്ത് പൊടിക്കാറ്റുണ്ടാവുമെന്നതിനാൽ ഹൈവേകളിൽ ദൂരക്കാഴ്‌ച മൂന്നു കിലോമീറ്ററായി കുറയാം. നാളെ കടൽ താരതമ്യേന ശാന്തമായിരിക്കും. എന്നാൽ ഓഗസ്‌റ്റാകുന്നതോടെ ഉഷ്‌ണം കൂടാൻ സാധ്യത. കടലിൽ നിന്നു വടക്കു കിഴക്കു ദിശയിൽ നീരാവി നിറഞ്ഞ കാറ്റടിക്കുന്നതാണ് ഇതിനു കാരണം.
Also read : ഇന്ത്യയിൽ നിന്നുള്ള പച്ചക്കറിക്ക് ഖത്തര്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
Post Your Comments