Latest NewsIndia

പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്‍കിയ പെൺകുട്ടി ഗ്രാമത്തിലെ സെലിബ്രറ്റിയായി

വെസ്റ്റ് ബംഗാൾ: റീത്ത മുദിയെന്ന 19 കാരിക്ക് വിവാഹാലോചനകളുടെ ബഹളമാണ്. കാര്യം മറ്റൊന്നുമല്ല, നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആൾ പ്രശസ്തയായി. ബെംഗാളിലെ ബങ്കുര സ്വദേശിയായ റീത്ത ഇപ്പോൾ സ്ഥലത്തെ താരമാണ്. സംഭവമറിഞ്ഞ് നിരവധി ആളുകള്‍ വിവാഹാലോചനകളുമായി തങ്ങളെ സമീപിച്ചെന്ന് റീത്തയുടെ മാതാപിതാക്കൾ പറയുന്നു. പ്രാധാനമന്ത്രിയില്‍ നിന്ന് ഓട്ടോഹ്രാഫ് വാങ്ങിയതിനുശേഷം അളുടെ ഗ്രാമമായ സാല്‍ഗരയില്‍ റീത്താമുദി ഇപ്പോള്‍ സെലിബ്രിറ്റിയാണ്.

എന്തിനേറെ, സംഭവമറിഞ്ഞ് 19 വയസ്സുകാരി റീത്ത മുദിയ്ക്ക് നിരവധി കല്യാണാലോചനകളും വന്നുകൊണ്ടിരിക്കുന്നു.കല്‍ക്കട്ടയില്‍ നിന്നും 230 കസ അകലെയുള്ള ഒരു ഗ്രാമത്തിലാണ് റീത്തയും കുടുംബവും താമസിക്കുന്നത്.ജൂലായ് 16ന് മോദിയുടെ പ്രസംഗം കേള്‍ക്കാനായി അമ്മയ്ക്കും സഹോദരിക്കുമൊപ്പം മിഡ്നാപൂരിലെത്തിയതായിരുന്നു റീത്ത. എന്നാല്‍, അവരിരുന്ന ടെന്റ് തകര്‍ന്നു വീഴുകയും മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പിന്നീട് ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച പ്രധാനമന്ത്രിയോട് റീത്ത ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. ആദ്യം മടിച്ചെങ്കിലും റീത്തയുടെ അപേക്ഷയ്ക്കു വഴങ്ങിയ പ്രധാന മന്ത്രി കുറിച്ചു: ”ആരോഗ്യവതിയായിരിക്കുക റീത്ത മുദി”.ഇതിനു മുൻപ് തങ്ങളോട് സംസാരിക്കാത്തവർ പോലും സംഭവത്തിനു ശേഷം ഓട്ടോഗ്രാഫ് കാണാനും അടുപ്പം കൂടാനും എത്തിയെന്ന് ഇവർ പറയുന്നു.

എന്നാൽ തൻറെ രണ്ടു പെൺകുട്ടികളും പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നതേ ഇല്ലെന്നും റീത്തയുടെ അമ്മ പറയുന്നു.

shortlink

Post Your Comments


Back to top button