Latest NewsAutomobile

മൂന്നു മിനിട്ടുകൊണ്ട് വിറ്റുതീർന്നത് ആയിരത്തോളം മിലിറ്ററി ബുള്ളറ്റുകള്‍

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്റെ പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 മൂന്നു മിനിട്ടുകൊണ്ട് വിറ്റുതീര്‍ന്നു . ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച വിൽപ്പന 178 സെക്കന്‍റ് (2.9 മിനിറ്റ്) കൊണ്ട് അവസാനിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ്‌ പാരാട്രൂപ്പേഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്ലൈയിങ്ങ് ഫ്ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കുന്നത്‌.

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാൻ ആയിരങ്ങളാണ് രംഗത്തെത്തിയത്. പെഗാസസിന്റെ 1000 യൂണിറ്റുകൾ മാത്രമാണ് രാജ്യാന്തരമായി വിൽപ്പനയ്ക്കെത്തുന്നത്. അതിൽ 250 എണ്ണമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. നേരത്തെ ജൂലൈ 10 ന് ഓൺലൈൻ‌ ബുക്കിങ് ക്രമീകരിച്ചിരുന്നു. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ആയിരുന്നു ബുക്കിങ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ ബൈക്ക് പ്രേമികളുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായിരുന്നു. സൈറ്റ് തകരാറിലായതോടെ ബുക്കിങ് സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വില്‍പ്പന നടന്നത്.

Read also:ഒരു തവണയെങ്കിലും ഉപ്പിട്ട വെള്ളത്തില്‍ കുളിച്ചിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിയ്ക്കുക

മെയ്‌ 30 നു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മോഡലിന്‍റെ 1000 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കുക. ഇതില്‍ 250 എണ്ണം ഇന്ത്യയിലും 190 എണ്ണം ബ്രിട്ടണിലും ലഭ്യമാക്കും. സര്‍വീസ് ബ്രൌണ്‍, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആണ് പെഗാസസ് 500 ഇറങ്ങുന്നതെങ്കിലും ഇന്ത്യയില്‍ ബ്രൌണ്‍ നിറത്തിലുള്ളത് മാത്രമാണ് ലഭ്യമാകുക. ഒലിവ് ഗ്രീന്‍ സൈന്യത്തിന്‍റെ വണ്ടികളുടെ നിറമായതിനാലാണ് ഇത്. ഹിമാലയന്‍ സ്ലീറ്റ് പോലെ ഓണ്‍ലൈന്‍ വഴിയായിരിക്കും പെഗാസസിന്‍റെ വില്‍പ്പന. ഏകദേശം 2 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.

സാധാരണ ബുള്ളറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫ്യുവല്‍ ടാങ്കിലും പട്ടാള ശൈലിയിലുള്ള ക്യാന്‍വാസ് ബാഗുകളിലും പെഗാസസ് ലോഗോ ഉണ്ടാകും. ടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പറും ഉണ്ടായിരിക്കും. കൂടാതെ കറുപ്പ് നിറത്തിലുള്ള സൈലന്‍സറും, ബ്രൌണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകളും ഫ്ലൈയിങ്ങ് ഫ്ലീയിലേതു പോലുള്ള ടാങ്ക് ബാഡ്ജും പെഗാസസിനെ മാറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്ഥമാക്കും. എയര്‍ഫില്‍റ്ററിനെ വരിഞ്ഞു മുറുക്കുന്ന തുകല്‍വാറും, പിച്ചളയിലുള്ള ബക്കിളും പെഗസസിന്‍റെ പ്രത്രേകതയാണ്. 499 സി സി എയര്‍ കൂള്‍ഡ് സിങ്കിള്‍ എഞ്ചിൻ കരുത്തില്‍ എത്തുന്ന പെഗാസസ് 500, 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കും ഉണ്ട്.

 

shortlink

Post Your Comments


Back to top button