ഹരിയാന: മുന്ഭാര്യയ്ക്ക് യുവാവ് നല്കിയ ജീവനാംശം കണ്ട് കോടതി പോലും ഞെട്ടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് പഞ്ചാബ് ഹരിയാന കോടതിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേസില്‍ മുന്‍ഭാര്യക്ക് യുവാവ് നല്‍കിയത് 24,600 രൂപയുടെ നാണയത്തുട്ടുകളാണ്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാണ് മുന്‍ഭാര്യക്ക് യുവാവ് 24,600 രൂപ ജീവനാംശമായി നല്‍കിയത്. രൂപ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാതായതോടെ ജീവനാംശത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനായി കോടതി കേസും മാറ്റിവച്ചു.
ALSO READ: നടുറോഡിൽവെച്ച് പോലീസുകാരനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകന് കൂടിയായ കക്ഷിയാണ് തന്റെ സ്വന്തം കേസില്‍ ജില്ലാ കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇയാൾ ഒരു ചാക്ക് നിറയെ നാണയത്തുട്ടുകളുമായാണ് ഇയാൾ കോടതിയിൽ എത്തിയത്. ഭാര്യക്കുള്ള ജീവനാംശം കെട്ടിവെക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വിവാഹമോചനം തേടിയതിന് ശേഷം തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമുള്ള മുന്‍ ഭര്‍ത്താവിന്റെ പുതിയ വഴിയാണിതെന്ന് യുവതി ആരോപിച്ചു.
2015 ലാണ് ഇരുവരും കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. തുടർന്നാണ് കോടതി പ്രതിമാസം 25,000 രൂപ ജീവനാംശമായി നല്‍കണമെന്ന് വിധിച്ചത്.
നൂറിന്റെയും 500 ന്റെയും നോട്ടുകളായി തുക നല്‍കണമെന്ന് വ്യക്തമാക്കാത്തതു കൊണ്ടാണ് നാണയങ്ങളായി നല്‍കിയതെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു.
Post Your Comments