ഡബ്സ്മാഷുകളും പ്രണയഗാനങ്ങളും നൃത്ത–ആക്ഷൻ രംഗങ്ങളുമൊക്കെയായി തെന്നിന്ത്യയാകെ നിരഞ്ഞു നിൽക്കുന്ന ചിത്രകാജൽ ആണ് ട്രോളന്മാരുടെ ഇഷ്ട താരം. മ്യൂസിക്കലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ തമിഴ്നാട്ടുകാരിയായ ഇവർക്ക് വിമർശനങ്ങളാണ് കൂടുതലെങ്കിലും ചിത്രയുടെ ഓരോ വിഡിയോയ്ക്കും സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. എന്തിനാണ് വയസ്സാൻ കാലത്ത് ഈ കോപ്രായമെന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
എത്ര പരിഹസിച്ചാലും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ വിഡിയോകള്‍ക്ക് ഒരുപാട് ട്രോളുകളുണ്ട്. അതില്‍ പലരും വിഷം കുടിക്കുന്ന പോലെ കാണിക്കുന്നു. കുളത്തില്‍ ചാടുന്നു. കുളത്തില്‍ ചാടുന്നവരോട് ഒരു കാര്യം പറയാനുണ്ട്. അപകടം വരുത്തി വയ്ക്കരുത്. അത് കാണുമ്പോള്‍ ഭയം തോന്നി. ട്രോള്‍ വീഡിയോ ആദ്യം കണ്ടപ്പോള്‍ സങ്കടം തോന്നി. ഇതെല്ലാം വിട്ടുകളയാമെന്ന് തോന്നി. എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു, പരിഹാസങ്ങള്‍ കാരണമാണ് ഞാന്‍ ഇത്രയും ഹിറ്റായത്. ഇന്ന് ഞാന്‍ അതെല്ലാം ആസ്വദിക്കുന്നു. എന്നെ കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.
ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്. മാനസികമായി ഞാന്‍ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയാണ്. ആ ചിന്ത എനിക്ക് കൂടുതല്‍ ശക്തിയും ഉണര്‍വും നല്‍കുന്നു.എന്നെ ആന്റി, അമ്മ, മുത്തശ്ശി അങ്ങനെ എന്ത് വേണമെങ്കിലും വിളിച്ചോളൂ അതൊന്നും എനിക്ക് പ്രശ്നമില്ല. എന്നും ചിത്ര പറയുന്നു. നമുക്കൊരാളെ കരയിക്കാൻ സാധിക്കും എന്നാൽ ചിരിപ്പിക്കാൻ സാധിക്കില്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു. ഇഷ്ട നടൻ രജനികാന്താണെന്നും, അടുത്ത ജന്മം രാഘവ ലോറൻസ് തന്റെ മകനായി ജനിക്കണം എന്നും ഇവർ പറയുന്നു.
Post Your Comments