ധാക്ക: മഴയത്ത് പരിസരം മറന്ന് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. പ്രശസ്ത ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ജിബോണ്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.പരസ്യമായി ചുംബിക്കുന്നതും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന നിലപാടുമായി മത മൗലിക വാദികൾ രംഗത്തെത്തിയിരുന്നു.
അതേസമയം, സഹഫോട്ടോഗ്രാഫര്‍മാരാണ് ജിബോണെ മര്‍ദ്ദിച്ചതെന്നും ജോലി ചെയ്തിരുന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിബോണിന്റെ ചിത്രങ്ങള്‍ യഥാര്‍ത്ഥ്യമല്ലെന്നും ഫോട്ടോഷോപ്പില്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്നാണ് റിപ്പോർട്ട്. ഏറെ നാള്‍ കാത്തിരുന്ന് പെയ്ത മഴയില്‍ പരിസരം മറന്നു ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്.
ഇവർ ആരാണെന്ന് തനിക്കറിയില്ലെന്നും താന്‍ ചിത്രം കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും പ്രതികരിക്കുകയോ തന്നെ നോക്കുകയോ പോലും ചെയ്യാതെ പരസ്പരം സ്‌നേഹിക്കുന്നതില്‍ വ്യാപ്തരായിരുന്നു അവരെന്ന് ജിബോണ്‍ പറഞ്ഞു.
Post Your Comments