Latest NewsInternational

പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി

ബീജിംഗ്; പുറം വേദനയായി എത്തിയ സ്ത്രീയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഞെട്ടി .  ഷാങ് എന്ന യുവതിയാണ് വിട്ടുമാറാത്ത പുറം വേദനയും പനിയും മൂലം ഹോസ്പിറ്റലിലെത്തിയത്. സംശയം തോന്നിയ ഡോക്ടര്‍ സ്‌കാനിംഗിന് വിധേയമാക്കിയപ്പോള്‍ ശരിക്കും ഞെട്ടി. കിഡ്‌നിയില്‍ മൂവായിരത്തോളം ചെറിയ കല്ലുകള്‍. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. 2980 ചെറിയ കല്ലുകളാണ് കിഡ്നിയില്‍ നിന്നും നീക്കം ചെയ്തത്.

read also :തുടര്‍ച്ചയായ തലകറക്കവും അപസ്മാരവും; എട്ടു വയസുകാരിയുടെ തലച്ചോര്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍

പുറം വേദനയും കടുത്ത പനിയുമായി വന്ന 56കാരിയുടെ കിഡ്‌നിയില്‍ നിന്നാണ് ഇത്രയധികം കല്ലുകള്‍ നീക്കം ചെയ്തത് . ചൈനയിലെ ചിയാങ്‌സു പ്രവിശ്യയിലെ വുജിന്‍ ആശുപത്രിയിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. വര്‍ഷങ്ങളായി കിഡ്‌നി സ്റ്റോണ്‍ മൂലം യുവതി വേദന അനുഭവിച്ചിരുന്നു. എന്നാല്‍ ഇത്രയധികം കല്ലുകള്‍ ഉണ്ടായിരുന്നതായി പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ശസ്ത്രിക്രിയയ്ക്ക് ശേഷം യുവതി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button