റിയാദ് : സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴില്‍മാറ്റ നയം മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തല്‍. പ്രഫഷന്‍ മാറ്റം ഉത്തരവ് മലയാളികള്‍ അടക്കം അനവധി വിദേശികള്‍ക്ക് അനുഗ്രഹമാകുന്നു. ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും വിദ്യഭ്യാസത്തിനനുസരിച്ചുള്ള ജോലി ലഭിയ്ക്കാതെ മറ്റ് ജോലി തേടുന്നവര്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കുമാണ് പുതിയ തീരുമാനത്തിലൂടെ യഥാര്‍ത്ഥ പ്രഫഷനിലേക്ക് മടങ്ങാന്‍ അവസരം കൈവന്നിരിക്കുന്നത്.
ലേബര്‍ വിസയിലെത്തി തൊഴില്‍ പരിചയം വച്ച് ഉയര്‍ന്ന ജോലി ചെയ്യുന്നവര്‍ക്കും ഉപാധികളോടെ നിലവിലെ തസ്തികയിലേക്ക് മാറാന്‍ സാധിയ്ക്കും. സെപ്റ്റംബര്‍ 12നാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തസ്തിക മാറ്റം സാധ്യമാകുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രഫഷന്‍ മാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍, എന്‍ജിനീയറിങ്, ലോ, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തിക മാറ്റ അപേക്ഷകള്‍ ബന്ധപ്പെട്ട കൗണ്‍സിലുകളുടെ കൂടി അംഗീകാരത്തോടെയാണ് സമര്‍പ്പിക്കേണ്ടത്.
Read Also : തിമിംഗലത്തിനൊപ്പം നീന്തി ദുബായ് കിരീടാവകാശി; വീഡിയോ വൈറലാകുന്നു
പ്രഫഷന്‍മാറ്റം ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ അപേക്ഷ ബന്ധപ്പെട്ട സ്‌പോണ്‍സറോ കമ്പനിയോ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. തൊഴിലുടമയുടെ മുഖീം (പോര്‍ട്ടലിന്റെ പേര്) വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. തൊഴിലാളിയുടെ ഇഖാമ നമ്പര്‍, നിലവിലെ തൊഴില്‍, മാറാന്‍ ഉദ്ദേശിക്കുന്ന തസ്തിക എന്നിവ രേഖപ്പെടുത്തണം.
ഉദ്യോഗാര്‍ത്ഥിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ മുഖീം വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം അപേക്ഷ സ്വീകരിച്ചശേഷം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
Post Your Comments