യാത്രക്കാർക്കായി ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി പ്രമുഖ വിമാന കമ്പനിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. മൈക്രോസോഫ്ട്, കെ പി എംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് ബ്ലോക്ക് ചെയ്ന്‍ അധിഷ്ടിത എയര്‍ലൈന്‍ ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കിയത്. ഗൂഗിള്‍ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും മൈല്‍സ് അധിഷ്ഠിത ലോയല്‍റ്റി പ്രോഗ്രാം ഇപ്പോള്‍ ലഭ്യമാണ്.
ഈ പ്രോഗ്രാമില്‍ പങ്കാളിയാകുന്ന ഉപഭോക്താവിന് മൊബൈൽ ആപ്പിലൂടെ അവര്‍ വിമാനയാത്രയിലൂടെ പിന്നിടുന്ന ദൂരത്തെ മൈലുകളാക്കി കണക്കുകൂട്ടി ക്രിസ്‌പേ എന്ന വാലെറ്റിലെ ഡിജിറ്റല്‍ യൂണിറ്റുകളാക്കി മാറ്റാൻ സാധിക്കുന്നതാണ് പ്രധാന പ്രത്യേകത. ഇത് ഉപയോഗിച്ച് സിംഗപ്പൂര്‍ എയര്‍ലൈനുമായി പങ്കാളിത്തമുള്ള കച്ചവടക്കാരില്‍ നിന്ന് ഷോപ്പിംഗ് നടത്താവുന്നതാണ്. ശേഷം ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്രിസ്‌പേ മൈല്‍സ് വഴി പേയ്‌മെന്റ് ചെയാൻ സാധിക്കുന്നു. പോയിന്റ് ഓഫ് സെയിലില്‍ ഓഫ്‌സൈറ്റ് പര്‍ച്ചേസുകള്‍ക്കായി മിനിമം 15 ക്രിസ്‌പേ മെല്‍സ്(0.73 ഡോളര്‍) വാലെറ്റ് ഉപഭോക്താക്കള്‍ക്കള്‍ക്ക് ചെലവാക്കാനാകുന്നു.
Also read : എയര്‍ടെൽ ഉപയോക്താവാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
Post Your Comments