![Pinarayi-Vijayan](/wp-content/uploads/2018/07/Pinarayi-Vijayan.jpg)
തിരുവനന്തപുരം : തണ്ണീർമുക്കം ബണ്ടിന്റെ ഉദ്‌ഘാടനം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബണ്ടിന്റെ മൂന്നാം ഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ടു മാസം വേണ്ടി വരും. ശനിയാഴ്ച മണ്ണ് നീക്കുന്ന ജോലി തുടങ്ങും. കൂടുതൽ വെള്ളം ഒഴുക്കി വിടാൻ പറ്റുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഉദ്‌ഘാടന ചടങ്ങിനായി ഒരു പദ്ധതിയും വൈകിപ്പിക്കരുതെന്നാണ് നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments