Latest NewsIndia

ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനം ; കൂടുതൽ വിവരങ്ങൾ പുറത്ത്

ബീഹാർ : രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ 24 പെണ്‍കുട്ടികളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്. സാമൂഹ്യസുരക്ഷാ വകുപ്പ് നല്‍കിയ പരാതിയിൽ പ്രാദേശിക നേതാവ് അടക്കം 10 പേരെ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു.

പീഡനത്തെ എതിര്‍ത്ത ഒരു കുട്ടിയ കൊന്ന് കുഴിച്ചു മൂടിയെന്ന് ഇരകള്‍ പോലീസിന് മൊഴിനൽകിയിരുന്നു. നിരന്തരം ലഹരി മരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചതുമൂലം മാനസിക നില തകരാറിലായ ചില കുട്ടികള്‍ അക്രമണണസ്വഭാവം കാണിക്കുന്നുണ്ട്. ചിലർ ആത്‌മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പല കുട്ടികളുടെയും ശരീരത്ത് ഉപദ്രവിച്ച പാടുകൾ ഉണ്ട് . കുട്ടികളുടെ ചികില്‍സയ്ക്കായി എയിംസിലെ വിദഗ്ധ സംഘമെത്തിയിട്ടുണ്ട്.

Read also:ഇതാ മറ്റൊരു കെവിന്‍: പ്രണയബന്ധത്തിന്റെ പേരില്‍ ദളിത്‌ യുവാവിനെ തല്ലിക്കൊന്നു

കുട്ടികളെ സര്‍ക്കാര്‍ പറ്റ്നയിലേയ്ക്കും മധുബനിയിലേക്കുമാണ് മാറ്റിയത്. ബ്രജേഷ് താക്കൂറെന്ന പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിലുളള എൻ.ജി.ഒയാണ് ശിശുസംരക്ഷണ കേന്ദ്രം നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button