ഷാർജ: മദ്യം ഒളിച്ച് കടത്തുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ സ്വന്തം നാട്ടുകാരനും സുഹൃത്തും ആയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ യുവാവ് പന്ത്രണ്ട് വർഷത്തിന് ശേഷം ശിക്ഷ ഇളവ് നേടി ജയിൽ മോചിതനായി. ഇയാൾ ഉടൻ തന്നെ ഇന്ത്യയിലേയ്ക്ക് തിരിക്കും. ദുബായിലെ ഒരു ജീവകാര്യണ്യപ്രവർത്തകന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹം വധശിക്ഷയിൽ നിന്ന് രക്ഷപെടുകയും ജയിൽ മോചിതനാകുകയും ചെയ്തത്.
2007ൽ ആണ് പഞ്ചാബ് സ്വദേശിയായ മൻദീപ് സിംഗിനെ കൊന്നതിന് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സന്ദീപിന് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ മന്ദീപിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ കോടതി വധ ശിക്ഷ ശെരി വെയ്ക്കുകയായിരുന്നു. ദുബായിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനായ ഡോ: എസ പി സിംഗ് ഒബ്‌റോയ് എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ ഇടപെടലുകളിൽ പിന്നീട് മന്ദീപിന്റെ കുടുംബം സന്ദീപിന് മാപ്പ് നല്കാൻ തയ്യാറായെങ്കിലും പിന്നെയും ആറ് വർഷത്തോളം ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു.
Also Read: യു.എ.ഇയിൽ പൊലീസുകാരെ കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തു
ഇക്കഴിഞ്ഞ ഏപ്രിലിൽ രേഖകളെല്ലാം സമർപ്പിച്ച് കോടതിയ്ക്ക് ബോധ്യപ്പെട്ടതിനെത്തുടർന്ന് സന്ദീപിന് 3 വർഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനോടകം തന്നെ പത്തിലേറെ വർഷത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിനാൽ സന്ദീപിനെ വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
ഇതോടെയാണ് സന്ദീപിന് ഒരു ദശാബ്ദത്തിന് ശേഷം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്കുള്ള വഴി തുറന്നത്. ജൂലൈ 22ന് റിലീസ് ഓർഡർ ലഭിച്ച സന്ദീപ് എംബസ്സിയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും.
Post Your Comments