Life Style

പഴങ്ങളിലും പച്ചക്കറികളിലും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ കണ്ടിട്ടുണ്ടോ? അവയുടെ പിന്നിലെ രഹസ്യം ഇതാണ്

പഴങ്ങളിലും പച്ചക്കറികളിലും ഒരു കോഡോടുകൂടിയുള്ള സ്റ്റിക്കറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവയ്ക്ക് വില കൂടുതലാണെന്നാണ് പലരും കരുതുന്നത്. എന്നാൽ പഴങ്ങളുടെയോ പച്ചക്കറിയുടെയോ വിലയോ ഗുണനിലവാരത്തെയോ അല്ല ഈ സ്റ്റിക്കറുകൾ സൂചിപ്പിക്കുന്നത്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉൽപാദിപ്പിച്ചുവെന്നും അവ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നുമൊക്കെ ഈ സ്റ്റിക്കറിൽ രേഖപ്പെടുത്തിയിരിക്കുന്ന കോഡിലൂടെ മനസിലാക്കാൻ കഴിയും.

Read also: ഭക്ഷണ ശേഷം നിങ്ങൾ പഴങ്ങൾ കഴിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക

9 ല്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്. പിഎല്‍യു കോഡില്‍ നാലു നമ്പറുകളാണ് ഉള്ളതെങ്കില്‍ ഇവ പാരമ്പര്യരീതിയിലും കീടനാശിനികൾ ഉപയോഗിച്ചും വളർത്തിയതാണ്. നാലില്‍ ആരംഭിക്കുന്നതാണെങ്കില്‍ പാരമ്പര്യ രീതിയില്‍ ഉത്പാദിപ്പിച്ചവയായിരിക്കും. എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പര്‍ ആണെങ്കില്‍ അവ ജനിതകമാറ്റം വരുത്തിയതാണ് എന്നാണ് അര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button