നമുക്കിടയില്‍ ഒരുപാട് പേരുണ്ടാകും മനസറിഞ്ഞ് ചിരിക്കുന്നവര്‍. എന്നാല്‍ ഇങ്ങനെ ചിരിക്കുന്നത് ശരീരത്തിന് നല്ലതാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സത്യത്തില്‍ ഇത്തരത്തില്‍ എപ്പോഴും ചിരിയിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും മനസിനും വളരെ നല്ലതാണ്. ആഴത്തിലുള്ള ഒരു ശ്വാസത്തിനു തുല്യമാണ് ചിരി. ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോഗമുള്ളവര്‍ക്ക് നല്ല മരുന്നാണ് ചിരി. ചിരി മൂലം ഹൃദയമിടിപ്പ് കൂടുകയും ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കുകയും ചെയ്യും. ഡയറ്റ് ചെയ്യുന്നവര്‍ ചിരി കൂടി വ്യായാമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഫലം ഇരട്ടിയാകും. ഉത്കണ്ഠ കൂടുതലുള്ള ആളുകളില്‍ പ്രതിരോധ സംവിധാനം കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ചുമയും പനിയും വരാതെ തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു. പത്ത് മിനിറ്റ് നീണ്ട ചിരി രണ്ട് മണിക്കൂര്‍ വേദനയില്ലാതെ സ്വതന്ത്രരായി ഉറങ്ങാന്‍ രോഗികളെ സഹായിക്കുന്നുവെന്നും ഗവേഷങ്ങള്‍ വെളിപ്പെടുത്തുന്നു. ശരീരത്തിലെ രക്ത ചംക്രമണം ശരിയായി നടക്കുന്നത് വഴി ചിരി ഹൃദ്രോഗങ്ങളെ തടയുന്നു. മേരിലാണ്ട് യൂണിവേഴ്‌സിറ്റിയിലെ ഹൃദ്രോഗ വിദഗ്ദ്ധര്‍ നടത്തിയ പഠനം അനുസരിച്ച് അവിടുത്തെ 40 ശതമാനം ഹൃദ്രോഗികളും ചിരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നവരായിരുന്നു. നന്നായി ചിരിക്കുമ്പോള്‍ ആദ്യം രക്ത സമ്മര്‍ദ്ദം ഉയരുകയും പിന്നീട് സാധാരണ നിലയിലാകുകയും ചെയ്യും.
Also Read : ചിരിയടക്കാന്‍ പാടുപെടുന്ന ധോണി; ക്രിക്കറ്റ് ലോകത്തെ തന്നെ ചിരിപ്പിച്ച ആ ടോസിടലിന്റെ വീഡിയോ കാണാം
വേദന കുറയ്ക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ് ചിരി. ചിരിക്കുന്നതു മൂലം നമ്മുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉണ്ടാകുന്നു. ഇതേ അളവിലുള്ള മോര്‍ഫിനേക്കാള്‍ രണ്ടിരട്ടി ശക്തിശാലിയാണിത്. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതിനാല്‍ മനസു തുറന്നുള്ള ചിരി നമ്മുടെ ഉത്കണ്ഠ കുറയ്ക്കും. വിഷാദരോഗികളെ വിഷാദത്തില്‍ നിന്നും അകറ്റാന്‍ ചിരി സഹായിക്കുന്നു.വയര്‍ കുലുക്കിയുള്ള ഒരു ചിരി ഉദരഭാഗത്തേയും തോള്‍ ഭാഗത്തേയും പേശികളെ വ്യായാമം ചെയ്യിക്കുന്നു. പത്ത് മിനിറ്റ് വ്യായാ മം ചെയ്യുന്നതിന് തുല്യമാണ് ഒരാള്‍ നൂറു പ്രാവശ്യം ചിരിക്കുന്നത്.
Post Your Comments