രാവിലെ നമ്മള്പൊതുവേ രണ്ടു തരം ചായകളാണ് കുടിയ്ക്കാറുള്ളത്. ഒന്ന് പാല് ചായയും മറ്റൊന്ന് കട്ടന്‍ ചായയും. തുടര്‍ച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ചായകുടി പൂര്‍ണമായും ഒഴിവാക്കാനൊന്നും മലയാളികള്‍ക്ക് കഴിയില്ല. ഇന്ന് നമുക്ക് വ്യത്യസ്ത അഞ്ചു ചായകളെ പരിചയപ്പെട്ടാലോ?
ജീരക ചായ
ജീരകം ഒരു നുള്ളെടുത്ത് ആദ്യം ഒരു 10 സെക്കന്‍ഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ അല്‍പ്പം തേനും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് കഴിച്ചോളൂ. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം മാറ്റാന്‍ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് ജീരകച്ചായ.
കറുവാപ്പട്ട ചായ
ഒന്നര കപ്പ് വെള്ളത്തില്‍ ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ഇട്ട് അടുപ്പില്‍ വയ്ക്കുക. ചെറിയ ചൂടില്‍ തിളയ്ക്കുന്നതാണ് ഉത്തമം. അതിനാല്‍ സ്റ്റൗ ലോ ഫ്ലേമില്‍ വയ്ക്കുക. ഒരു 20 മിനിറ്റിന് ശേഷം വെട്ടിത്തിളച്ച് തുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക. ആറിയ ശേഷം ഉപയോഗിക്കാം. മധുരമോ തേനോ ചേര്‍ക്കേണ്ടതില്ല. കറുവാപ്പട്ടയ്ക്ക് ഒരു മധുരമുണ്ടല്ലോ. കൊളസ്ട്രോളിന് അത്യുത്തമമാണ് ഈ കറുവാപ്പട്ട ചായ.
കുങ്കുമപ്പൂവ് ചായ
അല്‍പ്പം കുങ്കുമപ്പൂവ് ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അഞ്ചുപത്ത് മിനിറ്റ് കഴിയുമ്പോള്‍ കുറച്ച് തിളച്ച വെള്ളവും തേനും ചേര്‍ക്കുക. കാന്‍സറിനെ പ്രതിരോധിക്കാനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ തടയുന്നതിനും കുങ്കുമപ്പൂവ് ചായയ്ക്ക് കഴിവുണ്ട്. കാഴ്ചശക്തി വര്‍ദ്ധിക്കാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്.
ഏലക്ക ചായ
ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിര്‍ത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.
ജിഞ്ചര്‍ ചായ
ചായയില്‍ ഇഞ്ചി ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഇത് ഹെര്‍ബല്‍ ചായയായി മാറുകയാണ് ചെയ്യുന്നത്.ആയുര്‍വേദ പ്രകാരം ഇഞ്ചിച്ചായ കുടിച്ചാല്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ഈ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറാനും ഇത് സഹായിക്കും. വിശപ്പു വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ജിഞ്ചര്‍ ടീയ്ക്കു സാധിയ്ക്കും. ദഹനേന്ദ്രിയ രസങ്ങള്‍ ഉല്പാദിപ്പിച്ചാണ് ജിഞ്ചര്‍ ടീ ഈ ഗുണം ചെയ്യുന്നത്. ഇഞ്ചിച്ചായ കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ മാറാനും നല്ലതു തന്നെ.
Post Your Comments