കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ അടുക്കത്ത്ബയല്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. റജീഷ്-മഅ്സൂമ ദമ്പതികളുടെ മക്കളായ മില്‍ഹാജ് (5) ഷാസില്‍ (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്ന ഷാസില്‍ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ബൈക്കില്‍ നിന്നും തെറിച്ച് ടൂറിസ്റ്റ് ബസ്സിനിടയില്‍ കുടുങ്ങിപ്പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകിയതാണ് കുട്ടികളുടെ മരണത്തിന് കാരണമായത്.
ALSO READ: യു.എ.ഇയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പിതാവ് റജീഷും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണില്‍ കമ്പി തുളച്ചുകയറിയിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടിയില്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയ മില്‍ഹാജിനെയും ഇബ്രാഹം ഷാസിലിനെയും അപകടം നടന്ന് ഏറെ വൈകിയാണ് ബസിന്റെ അടിയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മില്‍ഹാജ് മരിച്ചിരുന്നു.
Post Your Comments