KeralaLatest News

അമിത വണ്ണം കുറയ്ക്കാനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

ഓച്ചിറ : അമിത ഭാരം കുറയ്ക്കാന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് രോഗം മൂര്‍ഛിച്ചു മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നു കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുക്കുന്നം അരുണാലയത്തില്‍ പവിത്രന്റെ മകന്‍ പ്രശാന്ത്ബാബു (കുട്ടന്‍ – 30) ആണ് ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

Read Also : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മണപ്പള്ളി കരാലിലെ അക്യൂപങ്ചര്‍ ചികിത്സാകേന്ദ്രത്തില്‍ പ്രശാന്ത് ആറുമാസമായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സയിലായിരുന്നെന്നു ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ഇന്നലെ രാവിലെ പ്രശാന്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആരോഗ്യകേന്ദ്രം നടത്തിപ്പുകാരന്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button