പൊതുവേ ആരും ബ്രേക്ക്ഫാസ്റ്റിന് പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ഉത്തരേന്ത്യന്‍ സ്‌പെഷ്യല്‍ റായ്ത്ത. റായ്ത്ത തന്നെ പല തരത്തില്‍ തയാറാക്കാന്‍ കഴിയും. തൈരുകൊണ്ടും പഴങ്ങള്‍ കൊണ്ടും പച്ചക്കറികൊണ്ടും ഒക്കെ റായ്ത്ത് തയാറാക്കാറുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ തയാറാക്കാന്‍ പോകുന്നത് വെര്‍മിസെല്ലി കൊണ്ടുള്ള റായ്ത്തയാണ്. ഇന് അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകള്‍
വറുത്ത വെര്‍മിസെല്ലി (സേമിയ) – ഒരു കപ്പ്
സവാള നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
കക്കിരി നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
തക്കാളി നുറുക്കിയത് – രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് നുറുക്കിയത് – ഒരു ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് – രണ്ട് ടീസ്പൂണ്‍
മാതളനാരങ്ങരണ്ട് – ടേബിള്‍സ്പൂണ്‍
ജീരകം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
തൈര് – രണ്ട് കപ്പ്
ഇന്തുപ്പ് -അര ടീസ്പൂണ്‍
ചാട്ട് മസാല – അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍
പാപ്രിക്ക – അര ടീസ്പൂണ്‍
എണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
കറിവേപ്പില – പത്ത്
തയ്യാറാക്കുന്ന വിധം
തൈര് നന്നായി അടിച്ച് മാറ്റിവെയ്ക്കുക. അതിലേക്ക് വേവിച്ച വെര്‍മിസെല്ലി, സവാള, പച്ചമുളക്, കക്കിരി, തക്കാളി, മല്ലിയില, മാതളനാരങ്ങ, ജീരകം, പാപ്രിക്ക, ഇന്തുപ്പ്, ചാട്ട് മസാല, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ചൂടായ എണ്ണയില്‍ കടുകും കറിവേപ്പിലയും ചേര്‍ത്ത് കടുക് പൊട്ടുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ഇത് റായ്ത്തയില്‍ ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
Post Your Comments