വിപണി കീഴടക്കാനെത്തുന്നു സോണി എക്സ്പീരിയ XZ3. 68,452 രൂപയാണ് സോണി എക്സ്പീരിയ XZ3യുടെ വില. 5.7 ഇഞ്ചോടുകൂടിയ ഫോണിന് FHD+(2160×1080) ഡിസ്പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, 10എംപി പ്ലസ് 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയും എക്സ്പീരിയ XZ3യുടെ സവിശേഷതകളാണ്.
Also Read : നോക്കിയ 3.1 ഇന്ത്യൻ വിപണിയിലേക്ക്
18:9 അനുപാതത്തോടു കൂടിയ ഡിസ്പ്ലേയാണ് ഫോണിന്റേത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഡ്യുവല്‍ ക്യാമറയും മറ്റ് സവിശേഷതകളാണ്. 3,240 എംഎഎച്ച് ആണ് ബാറ്ററി. ആഗസ്റ്റ് 30ന് ബെര്‍ലിനില്‍ നടക്കുന്ന പരിപാടിയില്‍ സോണി എക്സ്പീരിയ XZ3 അവതരിപ്പിക്കുമെന്നാണ് സൂചന. എക്സ്പീരിയ XZ2 ന് സമാനമായ പ്രത്യകതകളാണ് XZ3യുടേതും.
Post Your Comments