ബെംഗളൂരു•രാജ്യത്ത് മികച്ച ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം. തമിഴ്നാട് രണ്ടാം സ്ഥാനത്തും എത്തിയതായി ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തിറക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് 2018 റിപ്പോര്‍ട്ട് പറയുന്നു.
തെലങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ആദ്യ അഞ്ചില്‍ നാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആണെന്നതും പ്രത്യേകതയാണ്.
മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഇന്‍ഡക്സില്‍ ഏറ്റവും പിന്നിലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ വലിയ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതയും കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
വലിയ സംസ്ഥാനങ്ങളില്‍ കേരളം തുടര്‍ച്ചായി മൂന്നാം തവണയാണ് ഒന്നാം സ്ഥാനം നേടുന്നത്.
ചെറിയ സംസ്ഥാനങ്ങളില്‍ (രണ്ടുകോടിയില്‍ താഴെ ജനസംഖ്യയുള്ളത്) ഹിമാചല്‍ പ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
നാഗാലാന്‍ഡ്, മണിപൂര്‍, മേഘാലയ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
സര്‍ക്കാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ 30 ഓളം മുഖ്യ വിഷയങ്ങളും 100 ഓളം സൂചകങ്ങളും അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് തയ്യാറാക്കിയിട്ടുള്ളത്.
Post Your Comments