KeralaLatest News

ജസ്‌നയ്ക്ക് രണ്ട് ഫോണ്‍ : ജസ്‌നയുടെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില തെളിവുകളും സൂചനകളും ലഭിച്ചു

പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില തെളിവുകളും സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
10 ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ജസ്ന രണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിലെ കോള്‍ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

രണ്ടാമത്തെ ഫോണ്‍ രേഖകള്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയാണിപ്പോള്‍. 10 ദിവസത്തിനകം വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. രണ്ടാമതൊരു ഫോണ്‍ ജസ്നക്കുണ്ടായിരുന്നു എന്ന വിവരമല്ലാതെ ഇതിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടില്ല. ജസ്ന ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍നിന്നാണ് രണ്ടാമത് ഒരു ഫോണ്‍കൂടി ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്.

Read Also : സ്വകാര്യ ബസ് മറിഞ്ഞ് അപകടം : അഞ്ചു പേര്‍ക്ക് പരിക്കേറ്റു

ഇതിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. നമ്പര്‍ ലഭിച്ചാല്‍ അതിലെ കോള്‍ വിവരങ്ങളില്‍നിന്ന് ജസ്ന ജീവിച്ചിരിപ്പുണ്ടോ, ആരുടെയെങ്കിലും പ്രേരണയാലാണോ വീടുവിട്ടിറങ്ങിയത് എന്നീ കാര്യങ്ങളില്‍ വ്യക്തത വരും. വീട്ടുകാരും സഹപാഠികളും പറയുന്നത് ജസ്നക്ക് ഒരു ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. കീപാഡോടു കൂടിയ സാദാഫോണാണത്. ഇതില്‍നിന്നാണ് സഹപാഠിയായ യുവാവിന് അടക്കം മെസേജ് അയച്ചിരുന്നതും കോളുകള്‍ ചെയ്തിരുന്നതും. ജസ്നയെ കാണാതാകുന്നതിന് ആറുമാസം മുമ്പ് മുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ സൈബര്‍സെല്‍ പരിശോധിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button