ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രഹസ്യമായി ശവദാഹം നടത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ. ഡൽഹിയിലാണ് ദാരുണമായ സംഭവം നടന്നത്. അവിഹിത ബന്ധം ആരോപിച്ച് സുൽത്താൻപുരി സ്വദേശി നവീൻ (24) ആണ് ഭാര്യയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാനായി നവീനും സുഹൃത്തുക്കളായ അഞ്ചു പേരുമാണ് എത്തിയത്. ഇതിൽ സംശയം തോന്നിയ ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സഥലത്തെത്തിയ പോലീസ് ശവദാഹം നടത്താനുള്ള ശ്രമം തടഞ്ഞു. ശേഷം തീയണച്ച് മൃതദേഹം വീണ്ടെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി ഭാര്യ വൈദ്യുതാഘാതമേറ്റ് മരിച്ചു എന്നാണ് ചോദ്യം ചെയ്യലിൽ ആദ്യം നവീൻ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കൊലപെടുത്തിയതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു പോലീസ് പറഞ്ഞു.
Also read : സംസ്കരിയ്ക്കാന്‍ ഇടമില്ല : മൃതദ്ദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി
Post Your Comments