KeralaLatest News

എസ് ഹരീഷ് ‘മീശ’ പിന്‍വലിച്ചു

തിരുവനന്തപുരം: മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ പിൻവലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ക്ഷേത്രത്തില്‍ പോകുന്നതു തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധമായി പ്രഖ്യാപിക്കുകയാണെന്ന് നോവലില്‍ പറയുന്നു.

മാസത്തില്‍ നാലു ദിവസം (ആര്‍ത്തവ സമയത്ത്) വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്ന് പൂജാരിമാരെ അറിയിക്കുകയാണ് കൊടുക്കുക ഉദ്ദേശമെന്നും നോവല്‍ പറഞ്ഞു വയ്ക്കുന്നു. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശന്മാരെന്നും നോവലില്‍ ചോദിക്കുന്നുണ്ട്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ് ഹരീഷ് തന്റെ ഫേസ്ബുക്ക്‌ ഐഡി ഡീ-ആക്ടിവേറ്റ് ചെയ്തിരുന്നു. മാതൃഭൂമി ഓഫീസിലേക്ക് ഇന്നും യുവമോർച്ചയുടെ പ്രതിഷേധ മാർച്ച് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button