ന്യൂഡല്‍ഹി: യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 60,000 ഇന്ത്യന്‍ യുവാക്കള്‍ ഡീറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി അറിയിച്ചു. യുഎസ് സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മെക്സിക്കോയില്‍നിന്നു യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരാണ് ഡീറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നത്. യുഎസ് കുടിയേറ്റ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഭൂരിപക്ഷവും പഞ്ചാബില്‍നിന്നുള്ളവരാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ എന്നും ഈ വിവരം താന്‍ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും തിവാരി വ്യക്തമാക്കി.
Post Your Comments