പലര്‍ക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത് ഒക്കെ. പലപ്പോഴും ഇഡ്ഡലി ഉണ്ടാക്കി വരുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെട്ട് പാറ പോലുള്ള ഇഡ്ഡലിയായി മാറാറുണ്ട് എന്നതാണ് സ്തയാവസ്ഥ. അങ്ങനെ ഉള്ളവര്‍ക്ക് പാത്രത്തില്‍ ഒട്ടി പിടിക്കാത്ത പൊടിഞ്ഞു പോകാത്ത ഇഡലി ഉണ്ടാക്കാന്‍ ഉള്ള വഴിയാണ് ചുവടെ.
ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡ്ഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി. ഇത് ഇഡ്ഡലി നല്ല സോഫ്റ്റ് ആക്കുന്നു. ഇഡ്ഡലി ഇഡ്ഡലിത്തട്ടില്‍ നിന്നും ഇളക്കിയെടുക്കുക എന്നത് പലപ്പോഴും വീട്ടമ്മമാരെ പൊല്ലാപ്പിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇഡ്ഡലി വെന്ത ശേഷം ഇഡ്ഡലി തട്ടില്‍ അല്‍പം വെള്ളം തളിച്ച് മൂന്ന് മിനിട്ടിനു ശേഷം ഇളക്കിയെടുത്ത് നോക്കൂ. നാരങ്ങത്തൊലി വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് ഇഡ്ഡലി മാവില്‍ ചേര്‍ത്താല്‍ ഗുണവും ണവും മയവും ഇഡ്ഡലിയ്ക്കുണ്ടാവും.
Also Read : നാരങ്ങ തൊലിയുടെ ഗുണങ്ങള്‍
ഇഡ്ഡലി തട്ടില്‍ ഇഡ്ഡലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് ഇഡ്ഡലി പാത്രത്തിന്റെ അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു.ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക. ഇത് ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു.
Post Your Comments