ബീഹാർ: നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ, ആര്‍വാള്‍ എന്നീ ജില്ലകളിലാണ് പൂജ നടന്നത്. ‘ ബെന്ഗ് കുത്നി ‘ എന്ന ആചാരപ്രകാരമാണ് യാഗം. ഈ യാഗത്തിന്റെ അവസാനം ആയിരക്കണക്കിന് തവളകളെ കുരുതി കൊടുക്കും.
ALSO READ: ജപ്പാനില്‍ യാത്ര പോകുന്നവര്‍ തവളയെ കൂടെ കൊണ്ടുപോകാറുണ്ട്; കാരണമിതാണ്
പാരമ്പര്യമായി കൈമാറി വന്ന ആചാരമായ ‘ബെന്ഗ് കുത്നി ‘ നടത്തുന്നത് കർഷകരായിരിക്കും. ഗ്രാമത്തിലെ സ്ത്രീകൾ ആദ്യം ഒരു കുഴി കുത്തും. ശേഷം പ്രദേശത്തിലെ മുഴുവൻ കിണറുകളിലേയും വെള്ളം ശേഖരിച്ച് ഈ കുഴിയില്‍ നിറയ്ക്കും. തുടര്‍ന്ന് അടുത്തുളള പാടത്തും വരമ്പത്തുമുള്ള ജീവനുളള തവളകളെ പിടിച്ച് കൊണ്ടു വന്ന് ഈ കുഴിയില്‍ ഇടും. തുടര്‍ന്ന് ഇവയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും. ചത്ത തവളകളെ കൊണ്ട് മാലയുണ്ടാക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ‘തവളമാല’ഒരാള്‍ കഴുത്തിലണിഞ്ഞ് ഗ്രാമവാസികളെ ശകാരിക്കും. എത്ര നന്നായി ശകാരിക്കുന്നുവോ അത്രയും നല്ല മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
Post Your Comments