കൊച്ചി•തൃപ്പൂണിത്തുറ കോവിലകം അംഗവും പരിക്ഷിത് തമ്പുരാന്റെ അഞ്ചാം തലമുറയില്പ്പെട്ടയാളുമായ കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന് അന്തരിച്ചു. 73 വയസായിരുന്നു. അടൂരിലെ മഹാത്മ ജനസേവന അഭയകേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം.
സ്വത്തുവകകള്‍ അന്യാധീനപ്പെട്ടതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ലോഡ്ജ് മുറിയിലായിരുന്നു വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ താമസം. അസുഖം മൂലം അടുത്തിടെയാണ് അഭയകേന്ദ്രത്തില്‍ അഭയം തേടിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റെടുക്കുമെന്ന് തൃപ്പൂണിത്തുറ കൊട്ടാരം അറിയിച്ചിട്ടുണ്ട്.
Post Your Comments