കൊച്ചി : പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു. വിമാനത്താവളത്തിലേക്ക് പോയ കാറും ആന്ധ്രായില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന ബസുമായാണ് കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേരായിരുന്നു മരണപ്പെട്ടത്. ഇപ്പോള്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഒരാള്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയിലാണ്.
Also Read :ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; രണ്ട് പേരുടെ നില ഗുരുതരം
ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. വിജയന്‍,ജിനീഷ് (22),കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കാറില്‍ ഏഴു പേരുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. അശ്രദ്ധയും അമിതവേഗതയുമായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍ കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
Post Your Comments