Latest NewsKerala

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി. മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ശനിയാഴ്​ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്ന താലൂക്കിലെ പ്രഫഷനല്‍ കോളജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ്‌  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

തൃശ്ശൂർ ജില്ലയിലെ ചേർപ്പ്,ചാഴൂർ പഞ്ചായത്തുകളിൽ പ്ലസ്ടു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച അവധി  പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്  അവധി. ദീർഘമായി ലഭിക്കുന്ന അവധി ദിവസങ്ങൾ കുട്ടികൾ പഠനത്തിനായി വിനിയോഗിക്കണമെന്നും ഇപ്പോഴത്തെ അവധി ദിവസങ്ങൾക്ക് പകരമായി പിന്നീട് പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ദുരിതാശ്വാസ ക്യാന്പുകളായാണ് പല സ്കൂളുകളും പ്രവർത്തിക്കുന്നത്.

ശ്കതമായ മഴയും വെള്ളപ്പൊക്കവും നില നിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്,ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്ത്,മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. നാളത്തെ (വെള്ളിയാഴ്ച) അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമായിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

Also read : മഴയിൽ വീട് മുങ്ങി; വീട്ടിനുള്ളിൽ വള്ളംകളി നടത്തി ആഘോഷമാക്കി ഒരു കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button