റാസ് അല്‍ ഖൈമ•യു.എ.ഇയില്‍ ദക്ഷിണാഫ്രിക്കന്‍ വേശ്യയെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ഏഷ്യന്‍ സ്വദേശികള്‍ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു.
രണ്ട് ആഫ്രിക്കന്‍ യുവതികള്‍ക്കെതിരെ വേശ്യാവൃത്തികുറ്റവും രണ്ട് ആഫ്രിക്കന്‍ പുരുഷന്മാര്ക്കെതിരെ ഇവരെ വേശ്യാവൃത്തിയില്‍ സഹായിച്ചതിനും മറ്റു മൂന്നുപേര്‍ക്കെതിരെ മറ്റുള്ളവരുടെ വസ്തുവില്‍ അതിക്രമിച്ചുകയറിയതിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് കോടതി രേഖകള്‍ പറയുന്നു.
ഏഷ്യക്കാര്‍ കോടതിയില്‍ കൊലക്കുറ്റം നിഷേധിച്ചു. അതേസമയം വേശ്യാവൃത്തി നടത്തിയെന്ന് സമ്മതിച്ച യുവതികള്‍ ഒരാളില്‍ നിന്നും 50 ദിര്‍ഹമാണ് ഈടാക്കിയിരുന്നതെന്നും വെളിപ്പെടുത്തി.
ഒരാള്‍ക്ക് 10 ദിര്‍ഹം കമ്മീഷന് അടിസ്ഥാനത്തില്‍ പിമ്പുകളായി പ്രവര്‍ത്തിക്കുകയായിന്നുവെന്ന് രണ്ട് ആഫ്രിക്കന്‍ യുവാക്കളും സമ്മതിച്ചു.
ഏഷ്യക്കാര്‍ ആക്രമിക്കുന്ന സമയത്ത് താന്‍ ഇരയോടൊപ്പമുണ്ടായിരുന്നുവെന്ന് അഭിസാരികമാരില് ഒരാള്‍ കോടതിയില്‍ മൊഴി നല്കി. തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ താന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു.അതേസമയം, ഇരുട്ടായിരുന്നാല് ആരാണ് അവളെ കൊലപ്പെടുത്തിയതെന്ന് കണ്ടില്ലെന്നും, പക്ഷേ, ഇവരില്‍ രണ്ടുപേരെ തിരിച്ചറിയാമെന്നും അവര്‍ പറഞ്ഞു.
പിടിയിലായ ഏഷ്യക്കാരില്‍ ഒരാളുമായുണ്ടായ പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തര്‍ക്കത്തെത്തുടര്‍ന്ന് പ്രത്യേക്ഷപ്പെട്ട ഒരുകൂട്ടം ഏഷ്യക്കാര്‍ ഇരയ്ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.
കേസില്‍ അടുത്ത വിചാരണ ആഗസ്റ്റ് 6 ന് നടക്കും.
Post Your Comments