Life StyleFood & CookeryHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് തയാറാക്കാം പാല്‍ വെള്ളക്ക

ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ആരും പരീക്ഷിച്ചു നോക്കാത്ത ഒന്നാണ് പാല്‍ വെള്ളക്ക. തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് പാല്‍ വെള്ളക്ക. എന്നും രാവിലെ ദോശയും ഇഡയിലും പുട്ടും ഒക്കെ കഴിച്ചു മടുത്തവര്‍ക്ക് പരീക്ഷിച്ചു നോക്കാന്‍ പറ്റിയ ഒന്നാണ് പാല്‍ വെള്ളക്ക. അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

പാല്‍ വെള്ളക്ക ചേരുവകള്‍

1.അരിപ്പൊടി ഒരു കപ്പ്
2.വെള്ളം ഒന്നേ കാല്‍ കപ്പ്
3.ഉപ്പ് ആവശ്യത്തിന്

തേങ്ങാപ്പാല്‍ സിറപ്പിന്

1.കട്ടിയുള്ള തേങ്ങാപ്പാല്‍ ഒരു കപ്പ്
2.നേര്‍ത്ത തേങ്ങാപ്പാല്‍ മൂന്ന് കപ്പ്
3.ഉപ്പ് ഒരു നുള്ള്
4.അരിപ്പൊടി ഒരു ടേ. സ്പൂണ്‍
5.നെയ്യ് രണ്ട് ടേ. സ്പൂണ്‍
6.കറുവാപ്പട്ട ഒരു കഷ്ണം
7.ഗ്രാമ്പൂ രണ്ടെണ്ണം
8.പഞ്ചസാര ആവശ്യത്തിന്

പാല്‍ വെള്ളക്ക തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിന് നടുവിലേക്ക് അരിപ്പൊടിയിട്ട്, തീ കുറയ്ക്കണം. എന്നിട്ട് ഒരു മരത്തവി കൊണ്ട് നന്നായി ഇളക്കണം. പാത്രം മൂടിയിട്ട് അഞ്ച് മിനിട്ട് ചെറുതീയില്‍ വേവിക്കുക. അടുപ്പില്‍ നിന്നിറക്കി കൈകൊണ്ട് കുഴച്ച് മയമുള്ള മാവ് തയ്യാറാക്കണം. ഇതില്‍നിന്ന് ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകള്‍ ഉരുട്ടി, ഓരോന്നും നീളത്തില്‍ ഉരുട്ടിയെടുക്കണം. എന്നിട്ട് അരിയുടെ വലുപ്പത്തില്‍ മുറിച്ച് എടുക്കുക. വെള്ളക്ക തയ്യാര്‍

തേങ്ങാപ്പാല്‍ സിറപ്പ് തയ്യാറാക്കുന്ന വിധം

നേര്‍ത്ത തേങ്ങാപ്പാല്‍ തിളപ്പിക്കുക. അതിലേക്ക് കൈ നിറയെ വെള്ളക്കയിട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ അത് തേങ്ങാപ്പാലില്‍ പൊങ്ങിനില്‍ക്കും. വീണ്ടും കൈനിറയെ വെള്ളക്കയിട്ട് നേരത്തെ പറഞ്ഞതുപോലെ വേവിക്കണം. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. അവസാനം അല്‍പം അരിപ്പൊടി കട്ടിയുള്ള തേങ്ങാപ്പാലില്‍ ചേര്‍ത്തിളക്കി, മുകളില്‍ ഒഴിച്ചുകൊടുക്കാം. പതുക്കെ ഇളക്കി കട്ടിയാവുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ഒരു പാത്രത്തില്‍ നെയ്യ് ചൂടാവുമ്പോള്‍ ഗ്രാമ്പൂവും കറുവാപ്പട്ടയുമിട്ട് പൊട്ടുമ്പോള്‍, അതിലേക്ക് പാല്‍ വെള്ളക്ക ഒഴിച്ച് നന്നായി യോജിപ്പിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button