അബുദാബി•’മാജിക് ചോക്കലേറ്റ്’ എന്ന പേരില്‍ ലഭിക്കുന്ന ഉത്പന്നം ഉപയോഗിക്കുന്നതിനെതിരെ അബുദാബി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ലബോറട്ടറി പരിശോധനയില്‍, ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ള സില്‍ഡെനാഫില്‍, ടഡാലഫില്‍, വര്‍ഡെനാഫില്‍ തുടങ്ങിയ മരുന്നുകളുടെ അംശം ഈ ചോക്കലേറ്റില്‍ കണ്ടെത്തി.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍, ഈ ഉത്പന്നം ഉപയോഗിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്), നെഞ്ചുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അർത്രിമ തുടങ്ങിയവയ്ക്ക് കാരണമാകും.
സില്‍ഡെനാഫില്‍, ടഡാലഫില്‍ തുടങ്ങിയവ അടങ്ങിയ ‘പെന ട്രോപിന്‍ ക്യാപ്സൂളുകള്‍’ ലൈംഗിക ഉത്തേജന മരുന്നുകള്‍ ഹൃദ്രോഗികളുടെ ജീവന്‍ അപകടത്തിലാക്കും. ‘ടോംഗാറ്റ് അലി പൌഡര്‍ ക്യാപ്സൂള്‍’ ജീവന്‍ അപകടത്തിലാകുന്ന തരത്തില്‍ രക്തസമ്മര്‍ദ്ദം താഴ്ത്തും. ‘വിഎം പ്ലസ് ക്യാപ്സൂളും’ ജീവന്‍ അപകടത്തിലാകുന്ന തരത്തില്‍ രക്തസമ്മര്‍ദ്ദം താഴ്ത്തും.
അതിനാല്‍ ഉപഭോക്താക്കള്‍ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും അബുദാബി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
Post Your Comments