ദോഹ : പുരസ്കാര നിറവില്‍ ഖത്തർ എയർവേഴ്സ്. ആറാം തവണയും തുടർച്ചയായ മൂന്നാം തവണയും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്കൈട്രാക്സ് വേൾഡ് എയർലൈൻ പുരസ്കാരം ഖത്തർ എയർവേഴ്സ് സ്വന്തമാക്കി. ഇത് കൂടാതെ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻ ലോഞ്ച് എന്നി പുരസ്‍കാരങ്ങളും ഇതോടൊപ്പം സ്വന്തമാക്കി.
തുടർച്ചയായ അഞ്ചാം തവണ ഈസ്റ്റിലെ മികച്ച എയർലൈനായി തിരഞ്ഞെടുക്കപെട്ടപ്പോൾ തുടർച്ചയായ രണ്ടാം തവണയാണ് മികച്ച ഫസ്റ്റ് ക്ലാസ് എയർലൈൻ ലോഞ്ചായി തിരഞ്ഞെടുക്കപ്പെടുന്നത്. മികച്ച ബിസിനസ് ക്ലാസ് സീറ്റെന്ന പുരസ്കാരം ക്യുസ്വീറ്റിനാണു ലഭിച്ചത്. ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബേക്കർ, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ർ മുഹമ്മദ് അൽ മീർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഖത്തർ എയർവേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്കാരങ്ങളെന്നും, ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകാനും നൂതനാശയങ്ങൾ നടപ്പാക്കാനും ഖത്തർ എയർവേസ് പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു.
Also read : വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
Post Your Comments