ന്യൂഡല്‍ഹി: ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണവും കൊലപാതകവും നടക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശും രണ്ടാം സ്ഥാനത്ത് ഗുജറാത്തുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടന്ന സംഭവങ്ങളുടെ കണക്കാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്നത്.
Read also: ജയിലില്‍ കിടക്കണം എന്ന് മോഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍
ഗോരക്ഷയുടെയും ദുരഭിമാനത്തിന്റെയും പേരിലുള്ള ആക്രമണങ്ങളാണ് കൂടുതല്‍. ഉത്തര്‍പ്രദേശില്‍ 18ഉം ഗുജറാത്തില്‍ 13ഉം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദലിത്, ആദിവാസി, ന്യൂനപക്ഷ മതവിഭാഗങ്ങള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവരാണ് വ്യാപകമായി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ആറുമാസത്തിനിടെ 100 ആള്‍ക്കൂട്ട, വിദ്വേഷ അതിക്രമങ്ങളാണ് രാജ്യത്തുണ്ടായത്. ഇതില്‍ ദലിതര്‍ക്കു നേരെ 67ഉം മുസ്ലിംകള്ക്കെതിരെ 22ഉം അതിക്രമങ്ങള്‍ നടന്നു. ആംനസ്റ്റി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉത്തര്പ്രദേശുതന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍.
Post Your Comments