Life StyleFood & CookeryHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് മൊരിഞ്ഞ വെള്ളയപ്പം ഉണ്ടാക്കാനൊരു എളുപ്പ വഴി

നല്ല ചൂട് പൂപോലുള്ള വെള്ളയപ്പവും കറിയും കിട്ടിയാല്‍ ആരാണ് കഴിയ്ക്കാത്തത്. എന്നാല്‍ പൂപോലെയും മൊരിഞ്ഞും ഉള്ള വെള്ളയപ്പം ഉണ്ടാക്കാന്‍ പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. എത്രയൊക്കെ ട്രൈ ചെയ്താലും നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ വെള്ളയപ്പം മൊരിയാറില്ല. കൂടുതല്‍ മൊരിയ്ക്കുതോറും അപ്പം കരിഞ്ഞുപോവുയാണ് പതിവ്. എന്നാല്‍ കുറച്ച് ടിപ്‌സുകള്‍ ഉപയോഗിച്ചാല്‍ അപ്പം നല്ലരീതിയില്‍ മൊരിഞ്ഞുകിട്ടും.

വെള്ളയപ്പത്തിനുള്ള അരി അരയ്ക്കുമ്പോള്‍ ലേശം ഉഴുന്നും ലേശം മട്ടയരിയും ലേശം ചോറും ചേര്‍ത്തരയ്ക്കുക. ഇത് തേങ്ങാ ഉടയ്ക്കുമ്പോള്‍ വെള്ളം എടുത്തു വച്ച് ഇതില്‍ ലേശം ഉപ്പും പഞ്ചസാരയും ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഈ വെള്ളം ഉപയോഗിച്ചു വേണം, അപ്പത്തിനുള്ള അരി അരയ്ക്കാന്‍. ഇതില്‍ യീസ്റ്റ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഒഴിച്ചു വയ്ക്കുക.

Also Read : പഞ്ചസാര വില്ലനാകുമ്പോള്‍; മധുരപ്രിയര്‍ സൂക്ഷിക്കുക

മാവില്‍ അല്‍പം പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേണം, മാവു തയ്യാറാക്കാന്‍. കൂടുതല്‍ കട്ടിയായ മാവ് പൊന്താന്‍ ബുദ്ധിമുട്ടുണ്ടാകും. ര ഉണ്ടാക്കുന്നതിനു മുന്‍പായി ലേശം ചൂടുപാല്‍ മാവില്‍ ചേര്‍ത്തിളക്കാം. ഇത് നല്ല മൃദുവായ അപ്പം ഉണ്ടാക്കകാന്‍ സഹായിക്കും. മട്ടയരി ചേര്‍ക്കുന്നതു കൊണ്ട് വേണമെങ്കില്‍ നല്ല ചൂടില്‍ മാവൊഴിച്ചു തയ്യാറാക്കിയാല്‍ മൊരിഞ്ഞും ലഭിയ്ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button