Latest NewsIndia

ആംബുലന്‍സിന്റെ വാതില്‍ ലോക്കായി, തുറക്കാനാകാതെ ഒരുമണിക്കൂര്‍: ഹൃദയാഘാതം മൂലം പിഞ്ചുകുഞ്ഞ് മരിച്ചു

റായ്പൂര്‍ : ഹൃദയസംബന്ധിയായ അസുഖമുള്ള രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടർന്ന് ഒരു മണിക്കൂറോളം ആംബുലൻസിൽ കുടുങ്ങി. വാതില്‍ തുറക്കാന്‍ കഴിയാതെ വനനത്തോടെ ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള പിതാവിന്റെ ശ്രമം ഡ്രൈവർ തടഞ്ഞു. ഇതിനു പറഞ്ഞ കാരണം സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്നാണ്. ഇതോടെ കുഞ്ഞു അകത്തു ശ്വാസം കിട്ടാതെ മരിച്ചു.

കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. റായ്പൂരിലെ ഡോ: ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. ഇന്ന് രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്‌സ്പ്രസ് വിളിക്കുകയായിരുന്നു.

കുട്ടിയെ പെട്ടെന്ന് തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്ത് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊളുത്തിപ്പോയി. തുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും കഴിയാതെ ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മെക്കാനിക്കിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോള്‍ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു.

എന്നാൽ ആംബുലന്‍സിന്റെ ഭാഗത്ത് നിന്നും പിഴവുകള്‍ പറ്റിയിട്ടില്ലെന്നാണ് ഈ സേവനം നല്‍കുന്ന ജീവകാരുണ്യ സമിതിയുടെ പ്രസ്താവന. കുഞ്ഞിനെ മരിച്ചാണ് ആംബുലന്‍സില്‍ കയറ്റിയതെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button