തിരുവനന്തപുരം: തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആറ്റിങ്ങലിന് സമീപം അവനവഞ്ചേരിയില്‍ മരം തൊഴുത്തിന് മുകളിലേക്ക് മറിഞ്ഞാണ് പശു ചത്തത്. കനത്ത മഴയെത്തുടര്‍ന്ന് വീശിയടിച്ച കാറ്റില്‍ തൊഴുത്തിന് സമീപം നിന്ന വന്മരം കടപുഴകി വീഴുകയായിരുന്നു. മരത്തിനടിയിലായ പശു തല്‍ക്ഷണം ചത്തു. അമ്പലമുക്ക് ചിറക്കരയ്ക്കല് വീട്ടില്‍ ആരിഫ ബീവിയുടെ പശുവാണ് ചത്തത്.
Also Read : അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചു
Post Your Comments