മലപ്പുറം: തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക് ഏര്‍പ്പെടുത്തി. അച്ഛന്‍ തടവുകാരനായതിന്റെ പേരിലാണ് കോളേജില്‍ പ്രവേശിക്കുന്നതിനു മകള്‍ക്കു പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്.. പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജ് അധികൃതരാണ് മകള്‍ക്ക് വിലക്കേര്‍പ്പെടുത്തയത്.
ഇതേതുടര്‍ന്ന് പ്രതിയായ അച്ഛന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്എം ദന്തല്‍ കോളജ് പ്രന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. മേയ് 12 നാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. മേയ് 15 മുതല്‍ മകളെ കോളജില്‍ പ്രവേശിക്കുന്നത് വിലക്കിയെന്നു പരാതിയില്‍ പറയുന്നു. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നാണ് അധികൃതര്‍ നല്‍കിയ നിര്‍ദേശം.
ജൂണ്‍ 25നു വിദ്യാര്‍ഥിനി കോളജില്‍ ഫീസടയ്ക്കാന്‍ എത്തിയപ്പോള്‍ ഫീസ് വാങ്ങാന്‍ അധികൃതര്‍ വിസമ്മതിച്ചു. അടുത്ത മാര്‍ച്ചില്‍ പരീക്ഷയെഴുതിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. കുട്ടിക്ക് 12 ദിവസത്തെ ഹാജര്‍ കുറവുണ്ട്. അതു സാധൂകരിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ലെന്നു പരാതിയില്‍ പറയുന്നു. ഡിസംബറില്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
Post Your Comments